Tuesday, February 17, 2015

ശിവം








ശിവ ശിവ ധാരയില്‍ ഓട്ടുങ്ങുന്ന രാമാഗ്നി ഭസ്മ പ്രസാദമായ് മേനിയില്‍ പൂശിയും
ശിവയാകും ചിന്തതന്‍ മധ്യത്തില്‍ ആരാഞ്ഞ് മൌന സ്വരൂപമാം  ജപമാലയേന്തിയും
ശിവ തന്‍ സ്വരൂപത്തില്‍ ശിവനെ തിരഞ്ഞങ്ങ് ശിവനല്ലിതേതും എന്നോരോന്നായ് തള്ളിയും
ശവമും ശിവയും ശിവന്‍ തന്നെ എന്നതാം ആനന്ദ ഗംഗ യില്‍യില്‍ അഹമായ്  ഒടുങ്ങിയും

ശിവനായും അഹമായും ഗുരുവായുമരുളുന്ന ബോധ സ്വരൂപനാം വിശ്വനാഥാ
ശിവമും ശിവയും  രണ്ടല്ല ഒന്നായി  ശിവനില്‍ ലയിച്ചൊരു വിശ്വനാഥാ
ശവമതില്‍ ശിവയാല്‍ സുഖത്തെ  തിരയാതെ ശിവനില്‍ തിരയണെ വിശ്വനാഥാ
ശിവമാകുമഹത്തിന്റെ ബോധം തിളങ്ങുവാന്‍ ശിവയെ നയിക്കണേ വിശ്വനാഥാ


കുറിപ്പ് :
ശവം =  ശരീരം , എല്ലാ നശ്വര വസ്തുക്കളും .
ശിവ( പാര്‍വതി ) = മനസ്സ്
ശിവം = ആത്മാവ്
ഗംഗ : ആത്മ ജ്ഞാന പ്രവാഹം




Wednesday, January 7, 2015

ആത്മാവുമോത്തൊരു സെല്‍ഫി

ക്യാമറ ഇല്ലെന്റെ കയ്യില്‍ ചെറുതായി ചോര ഞരമ്പുകള്‍ മുള പൊട്ടി നീങ്ങിയ
ഘോര നയനങ്ങള്‍ ...വിറ വാര്‍ന്ന കയ്യുകള്‍
മദ്ധ്യാഹ്ന സൂര്യന്റെ ഫ്ലാഷുകള്‍ മനസ്സിന്റെ മാനുവല്‍ മോഡില്‍ തിരിച്ചോരുക്കി
നിമിഷത്തിലോന്നു വച്ചാ ത്മാവിനോടോത്ത്
മിഴി പൂട്ടി ഞാനങ്ങേടുക്കുന്നു ഇന്നിതാ സുന്ദരമായോ രേകാന്ത  സെല്‍ഫി

ഫേസ് ബുക്കില്‍ പോസ്റ്റുവാന്‍ ആഗ്രഹമുണ്ടെനിക്ക് തീരാത്ത ലൈക്കുകള്‍
തോരാത്ത കമ്മന്റുകള്‍ .. പടവലം പോലെ പെരുകുന്ന  ഷെയറുകള്‍ .
എന്തിനു പറയേണ്ടൂ .. അനന്തമാം ഈ പടം കൊള്ളുന്നുമില്ല ഈ കമ്പ്യൂട്ടറില്‍ പോലും
നിര്‍മലമാം എന്റെ മാനസത്തില്‍ പോലും

കാണുവാന്‍ നിനക്കൊരു മോഹമുണ്ടെന്നത്  ആരിലും മുന്നേ  ഞാന്‍ അറിയുന്നു സോദരാ
 ഡെവലപ്പ് ചെയ്യുവാന്‍ ഗതിയില്ല  പണമില്ല ..ഇതിനായി മഷികള്‍ ചിലവഴിക്കേണ്ട നീ
കയ്യില്‍ നിന്നാ " ഐ  ഫോണ്‍" കുപ്പയില്‍ എറിയുക .. ചിന്മായനായി നീ ചുമ്മാ  ഇരുന്നിട്ട്
ചിന്തകള്‍ ഓരോന്നായ് അമ്പു എയ്ത് വീഴ്ത്തുക .. ചിന്താ വിഹീനനായ് ചിത്തത്തില്‍ നില്‍ക്കുക

ബാക്കി പറയാന്‍ .. " മനസ്സില്ല "
                                                                                         ശ്രീഹരി നെന്മാറ